കേരളത്തിൽ ബലിപെരുന്നാൾ 21ന് 

നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജുലൈ 21 ബുധനാഴ്ച. ഇന്നലെ മാസപ്പിറവി കാണാതിരുന്നതിനാൽ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ദുൽഹജ്ജ് മാസപ്പിറവി നിർണയ കമ്മിറ്റി അറിയിച്ചു.  

ഗൾഫ്​ രാജ്യങ്ങളിൽ ജൂലൈ 20നാ​ണ് ബലിപെരുന്നാൾ. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന്​ ദുൽഹജ്ജ്​ ഒന്ന്​ ഞായറാഴ്​ച ആയിരിക്കുമെന്നും അറഫ ദിനം ജൂലൈ 19 ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. സൗദി സു​പ്രീം കോടതി ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com