'വണ്ടിപ്പെരിയാറിലേക്ക്'; ചിരിച്ചുകൊണ്ട് സെല്‍ഫി, ഷാഹിദ കമാലിന് എതിരെ വിമര്‍ശനം, പോസ്റ്റ് മുക്കി

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ഫെയ്‌സ്ബുക്കിലിട്ട സെല്‍ഫി വിവാദത്തില്‍
ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട്,ഷാഹിദ കമാല്‍
ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട്,ഷാഹിദ കമാല്‍


നിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ഫെയ്‌സ്ബുക്കിലിട്ട സെല്‍ഫി വിവാദത്തില്‍. 'ഇടുക്കി വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍' എന്ന ക്യാപ്ഷനില്‍ ചിരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തതാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയാണ് ഉല്ലാസയാത്രയാക്കിയത് എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഷാഹിദ ഫോട്ടോ പിന്‍വലിച്ചു. 

'വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ ഒരു നരാധമന്‍ കൊലപ്പെടുത്തിയത് കേരളത്തിലെ പൊതുസമൂഹം അറിഞ്ഞിട്ട് ഒരാഴ്ചയില്‍ കൂടുതലാകുന്നു. പ്രതി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയതുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷന്‍ സ്വാഭാവികമായും ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഈ കൊലപാതകം ചര്‍ച്ചയായപ്പോള്‍ 'സംഭവസ്ഥലം വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു' എന്ന വാര്‍ത്ത വരാന്‍ വേണ്ടിയായിരിക്കും ഒരു കമ്മീഷന്‍ അംഗം കുറച്ചുമുമ്പ് വണ്ടിപ്പെരിയാറിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. നാട്ടുകാരെ അറിയിക്കാന്‍ ഫേസ്ബുക്കില്‍  ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെ  നിറപുഞ്ചിരിയുള്ള  സെല്‍ഫി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്രയും സെന്‍സിറ്റീവിറ്റിയില്ലാത്ത/ ആര്‍ദ്രതയില്ലാത്ത വനിത കമ്മിഷന്‍ അംഗങ്ങളെ കേരള ജനത ഇനി സഹിക്കേണ്ടതുണ്ടോ?'- യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

'യാത്രാമംഗളങ്ങള്‍ നേരുന്നു, അല്ലാതെ ഇവരോടൊക്കെ എന്തുപറയാന്‍' എന്നാണ് മുന്‍ എംഎല്‍എ വി ടി ബല്‍റാം ചിത്രം പങ്കുവച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com