സരിത്തിനെ പൂജപ്പുര ജയിലിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി

നയതന്ത്ര ബാഗേജുവഴി സ്വര്‍ണക്കടത്തിയ കേസിലെ പ്രതി സരിത്തിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി
സരിത്ത്  /ഫയല്‍ ചിത്രം
സരിത്ത് /ഫയല്‍ ചിത്രം


തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി സ്വര്‍ണക്കടത്തിയ കേസിലെ പ്രതി സരിത്തിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജയിലിലേക്ക് മടക്കിക്കൊണ്ടുവന്നതിനാല്‍ ക്വാറന്റൈനിലായി പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ക്വാറന്റൈന്‍ തീരുന്ന മുറയ്ക്ക് പഴയ സെല്ലിലേക്ക് മാറ്റും. 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ ജയില്‍ അധികൃതര്‍ സമ്മര്‍ദം ചെലുത്തിയെന്ന് സരിത്ത് മൊഴി നല്‍കിയതായ വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സരിത്തിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com