ലോക്ക്ഡൗൺ ലംഘിച്ച് കാട്ടിൽ കയറി, ഉൾവനത്തിൽ കുടുങ്ങി; സഹോദരങ്ങളെ കണ്ടെത്തി 

ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അമരാട് വനത്തിൽ എത്തി, ഉൾക്കാട്ടിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട് : ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അമരാട് വനത്തിൽ എത്തി, ഉൾക്കാട്ടിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി. കാസർകോട് സ്വദേശികളായ മുഹമ്മദ്, സഹോദരൻ അബ്ദുല്ല എന്നിവരെയാണു ദീർഘനേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

താമരശ്ശേരിയിലെ ബന്ധുവീട്ടിലെത്തി ശനിയാഴ്ച പകൽ കാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വാഹനം റോഡരികിൽ കിടക്കുന്നതു കണ്ട് നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ചത്. വനാതിർത്തിയിൽനിന്നും 15 കിലോമീറ്ററോളം ഉള്ളിലാണ് ഇവർ അകപ്പെട്ടത്. 

രാത്രി മുതൽ പൊലീസും വനംവകുപ്പ് ദ്രുതകർമ സേനയും ഫയർഫോഴ്‌സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ ആരംഭിച്ചിരുന്നു. ഞായറാഴ്ച രാവിലെ 7.15നാണ് ഇവരെ കണ്ടെത്തിയത്. ശക്തമായ മഴയും കാറ്റും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. താമരശ്ശേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com