അടച്ചിടലല്ല, തുറന്നിടലാണ് പ്രായോഗികം ; പള്ളികളും വ്യാപാരസ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കണമെന്ന് കാന്തപുരം 

കച്ചവടക്കാര്‍ വാടക കൊടുക്കാന്‍ പോലും പ്രയാസ്സപ്പെടുകയാണെന്നും കാന്തപുരം പറഞ്ഞു
കാന്തപുരം അബൂബക്കര്‍ മുസലിയാര്‍/ഫയല്‍ ചിത്രം
കാന്തപുരം അബൂബക്കര്‍ മുസലിയാര്‍/ഫയല്‍ ചിത്രം

കോഴിക്കോട് : പള്ളികളും വ്യാപാരസ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. പെരുന്നാളിന് പള്ളിയില്‍ നമസ്‌കാരം അനുവദിക്കണം. വെള്ളിയാഴ്ചകളില്‍ 40 പേരുള്ള നമസ്‌കാരത്തിന് അനുമതി വേണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. 

കോവിഡിന്റെ പേരിലുള്ള അടച്ചിടലല്ല, തുറന്നിടലാണ് പ്രായോഗികം. വ്യാപാരസ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണം. അടച്ചിട്ട ശേഷം കടകള്‍ തുറക്കുമ്പോള്‍ വന്‍ ആള്‍ക്കൂട്ടമാണുണ്ടാകുന്നത്. കച്ചവടക്കാര്‍ വാടക കൊടുക്കാന്‍ പോലും പ്രയാസ്സപ്പെടുകയാണെന്നും കാന്തപുരം പറഞ്ഞു.

കടകള്‍ എല്ലാദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ വ്യാപാരികൾ രാവിലെ പ്രതിഷേധം നടത്തിയിരുന്നു. ബാറുകള്‍ ഉള്‍പ്പെടെ തുറക്കാന്‍ അനുമതി നല്‍കിയിട്ടും അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കാത്തത് നീതികേടാണെന്ന് വ്യാപാരികള്‍ പറഞ്ഞു. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com