കടകള്‍ തുറക്കാന്‍ അനുവദിക്കണം; കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം, സംഘര്‍ഷം, അറസ്റ്റ്

കടകള്‍ എല്ലാദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ വ്യാപാരികളുടെ പ്രതിഷേധം
സമരത്തിന്റെ ടെലിവിഷന്‍ ദൃശ്യം
സമരത്തിന്റെ ടെലിവിഷന്‍ ദൃശ്യം


കോഴിക്കോട്: കടകള്‍ എല്ലാദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ വ്യാപാരികളുടെ പ്രതിഷേധം. മിഠായിത്തെരുവില്‍ കടകള്‍ തുറക്കാന്‍ ശ്രമം. സമരക്കാരുമായി പൊലീസ് ഉന്തുംതള്ളുമുണ്ടായി. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. നിരവധിപേരെ അറസ്റ്റ് ചെയ്തു. 

ബാറുകള്‍ ഉള്‍പ്പെടെ തുറക്കാന്‍ അനുമതി നല്‍കിയിട്ടും അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കാത്തത് നീതികേടാണെന്ന് വ്യാപാരികള്‍ പറയുന്നു. ആവശ്യമുന്നയിച്ച് പണിമുടക്കുകയും സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നപരിഹാരമുണ്ടായില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. 

വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. സമരം നടത്തിയ ഒരുവിഭാഗം വ്യാപാരികളെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ മറ്റൊരു സംഘം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com