ഒരേസമയം 40 പേര്‍ക്കെങ്കിലും ജുമുഅ നമസ്‌കാരത്തിന് അനുമതി വേണം; ക്ഷമ ദൗര്‍ബല്യമായി കാണരുത്; മുന്നറിയിപ്പുമായി സമസ്ത

വ്യാഴാഴ്ച 11 മണിക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സമസ്ത കേരള ജംഇയ്യത്തൂല്‍ ഉലമ നേതൃത്വത്തില്‍ സമരം നടത്തും
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍


മലപ്പുറം: ആരാധാനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ പ്രത്യക്ഷ സമരമുന്നറിയിപ്പുമായി സമസ്ത.  ജുമുഅ നമസ്‌ക്കാരത്തിന് ചുരുങ്ങിയത് നാല്‍പ്പത് പേര്‍ക്ക് അനുമതി നല്‍കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നേരത്തെ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചെങ്കിലും അംഗീകരിക്കാന്‍ തയ്യാറായില്ല. വലിയ സമരത്തിലേക്ക് തള്ളിവിടാതെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വ്യാഴാഴ്ച 11 മണിക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സമസ്ത കേരള ജംഇയ്യത്തൂല്‍ ഉലമ നേതൃത്വത്തില്‍ സമരം നടത്തും. അതുപോലെ കലക്ടറേറ്റുകള്‍ക്ക്  മുന്നിലും തദ്ദേശ സ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

വെള്ളിയാഴ്ച 40 പേരെ പങ്കെടുപ്പിച്ച് ജുമുഅ നമസ്‌ക്കാരത്തിന് അനുവദിക്കണമെന്ന് സമസ്ത സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. മറ്റെല്ലാത്തിനും പല തരത്തില്‍ ഇളവുകള്‍ നല്‍കുമ്പോള്‍ ജുമാനമസ്‌ക്കാരത്തിന് അനുമതി നല്‍കാത്തത് അംഗീകരിക്കാനാവില്ല. വിശ്വാസികളുടെ ക്ഷമ സര്‍ക്കാര്‍ ദൗര്‍ബ്ബല്യമായി കാണരുതെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com