ആളുകള്‍ വ്യാപകമായി ആത്മഹത്യയിലേക്ക് പോകുന്ന അവസ്ഥ; സര്‍ക്കാര്‍ കണ്ണുംപൂട്ടിയിരിക്കുന്നു: വിമര്‍ശനവുമായി വി ഡി സതീശന്‍

കേരളത്തിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമീപനത്തെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകരില്‍ വ്യാപകമായി എതിര്‍പ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
വിഡി സതീശന്‍ / ഫയല്‍
വിഡി സതീശന്‍ / ഫയല്‍


തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമീപനത്തെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകരില്‍ വ്യാപകമായി എതിര്‍പ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ടെയ്ന്‍മെന്റ് സോണുകളും ലോക്ക്ഡൗണും ഏര്‍പ്പെടുത്തുന്ന രീതിയെക്കുറിച്ച് ഉള്‍പ്പെടെ നിരവധി പരാതികളുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ എഴുതിക്കൊണ്ടുവരുന്നതിന് താഴെ കയ്യൊപ്പ് ചാര്‍ത്തുകയല്ല വേണ്ടത്. ജനപ്രതിനിധകളുമായി ചര്‍ച്ച നടത്തണം. പ്രതിപക്ഷവുമായി ആലോചിക്കണം. തങ്ങള്‍ സഹകരിക്കാം. ആളുകള്‍ വലിയ പ്രതിഷേധത്തിലാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞവര്‍ഷം ഇലക്ഷന്‍ ആയതുകൊണ്ട് ബ്ലെയ്ഡ് കമ്പനികള്‍ക്കും വട്ടിപ്പലിശക്കാര്‍ക്കും വരെ മൊറട്ടോറിയം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ബാങ്കുകളുടെ യോഗം വിളിച്ചിട്ടില്ല. കുടുംബശ്രീ ലോണിനു പോലും മൊറട്ടോറിയം കൊടുത്തിട്ടില്ല. വട്ടിപ്പലിശക്കാരും ബ്ലെയ്ഡ് കമ്പനിക്കാരും ജനങ്ങളെ പീഡിപ്പിക്കുകയാണ്. സര്‍ക്കാര്‍ കണ്ണുപൂട്ടി ഇരിക്കുകയാണ്, ഇത് ശരിയല്ല. ജനജീവിതം താറുമാറായി. ആളുകള്‍ വ്യാപകമായി ആത്മഹത്യയിലേക്ക് പോകുന്ന അവസ്ഥ. ഇന്നലെ കോഴിക്കോട് കണ്ട വ്യാപാരികളുടെ പ്രതിഷേധം കടക്കെണിയില്‍ പെട്ട സാധാരണക്കാരന്റെ പ്രതിഷേധമാണ്.- അദ്ദേഹം പറഞ്ഞു. 

ബാങ്കുകളുടെ യോഗം വിളിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും കോവിഡ് ദുരന്തനിവാരണ കമ്മീഷന്‍ ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ മേഖലകളിലും ഉണ്ടായിരിക്കുന്ന തകര്‍ച്ച സര്‍ക്കാര്‍ പഠിക്കണം. അത് പരിഹരിക്കാനുള്ള നടപടി വേണം. തെരഞ്ഞെടുപ്പിന് ശേഷം എന്തുവേണമെങ്കിലും നടക്കട്ടെയെന്ന മനസ്സാണ് സര്‍ക്കാരിന്. ഒരുതരത്തിലുള്ള സഹായവും സാധാരണക്കാര്‍ക്ക് എത്തിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com