നാലുദിവസമായി ഭാര്യയും പിഞ്ചുകുഞ്ഞും വരാന്തയില്‍; സ്ത്രീധനത്തിന്റെ പേരില്‍ യുവാവിന്റെ പീഡനം; കേസ്

പാലക്കാട് ധോണിയില്‍ യുവാവ് ഭാര്യയെയും കൈക്കുഞ്ഞിനെയും വീട്ടില്‍ നിന്നും പുറത്താക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്:  പാലക്കാട് ധോണിയില്‍ യുവാവ് ഭാര്യയെയും കൈക്കുഞ്ഞിനെയും വീട്ടില്‍ നിന്നും പുറത്താക്കി. സ്ത്രീധനത്തിന്റെ പേരിലാണ് പീഡനം. പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭര്‍ത്താവ് പുറത്താക്കിയത്. 

കഴിഞ്ഞ നാല് ദിവസമായി അമ്മയും കുഞ്ഞും വീടിന്റെ വരാന്തയിലാണ് കഴിഞ്ഞിരുന്നത്. പ്രസവശേഷം ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് പീഡനം തുടങ്ങിയതെന്ന് യുവതി പറയുന്നു. ഭര്‍ത്താവ് മനു കൃഷ്ണന് എതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 

അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനമില്ലെന്നാണ് മനുവിന്റെ വാദം. തന്നെയും കുടുംബത്തെയും മനപ്പൂര്‍വ്വം അവഹേളിക്കാന്‍ ശ്രമമാണിതെന്നും മനുപറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com