ക്ഷേത്രോത്സവത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ എസ്എഫ്െഎ പ്രവര്‍ത്തകനായ പതിനഞ്ചുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസുകാരായ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
അഭിമന്യു/ഫയല്‍ ചിത്രം
അഭിമന്യു/ഫയല്‍ ചിത്രം


കായംകുളം: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ എസ്എഫ്െഎ പ്രവര്‍ത്തകനായ പതിനഞ്ചുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസുകാരായ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വള്ളികുന്നം പുത്തന്‍ചന്ത കുറ്റിതെക്കതില്‍ അമ്പിളികുമാറിന്റെ മകന്‍ അഭിമന്യു (15) കൊല്ലപ്പെടുകയും സുഹൃത്തുക്കളായ പുത്തന്‍ചന്ത മങ്ങാട്ട് കാശിനാഥ് (15), നഗരൂര്‍കുറ്റിയില്‍ ആദര്‍ശ് (17) എന്നിവര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്ത കേസിലാണ് വള്ളികുന്നം പൊലീസ് കായംകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഏപ്രില്‍ പതിനാലിന് രാത്രി പത്ത് മണിയോടെ വള്ളികുന്നം പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്.  മറ്റൊരു ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി നടന്ന സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.   

കേസില്‍ 90 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ വിചാരണ നടപടികള്‍ വേഗത്തിലാകും. ഒന്നാം പ്രതി കൊണ്ടോടിമുകള്‍ പുത്തന്‍പുരക്കല്‍ സജയ്ജിത്ത് (21) അറസ്റ്റിലായതിന്റെ 85 ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കാനായത് പൊലീസിനും നേട്ടമായി. ഇയാളെ കൂടാതെ വള്ളികുന്നം ജ്യോതിഷ് ഭവനില്‍ ജിഷ്ണു തമ്പി (26), കണ്ണമ്പള്ളി പടീറ്റതില്‍ അരുണ്‍ അച്യുതന്‍ (21), ഇലിപ്പക്കുളം ഐശ്വര്യയില്‍ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജങ്ഷന്‍ പ്രസാദം വീട്ടില്‍ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജാ ഭവനത്തില്‍ ഉണ്ണികൃഷ്ണന്‍ (ഉണ്ണിക്കുട്ടന്‍ 24), തറയില്‍ കുറ്റിയില്‍ അരുണ്‍ വരിക്കോലി (24) എന്നിവരാണ് പ്രതികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com