മുഖ്യമന്ത്രിയുടെ പ്രസ്താവന ധിക്കാരം നിറഞ്ഞ വെല്ലുവിളി; വിരട്ടാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2021 06:35 AM  |  

Last Updated: 14th July 2021 06:38 AM  |   A+A-   |  

pinarayi-v_d_satheesan

പിണറായി വിജയന്‍, വി ഡി സതീശന്‍


തിരുവനന്തപുരം: കടകൾ തുറക്കാൻ ശ്രമിച്ചാൽ നേരിടുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
മനസ്സിലാക്കി കളിച്ചാൽ മതി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെല്ലുവിളിയാണെന്ന് വി ഡി സതീശൻ പറഞ്ഞു. 

മനസ്സിലാക്കി കളിച്ചാൽ മതി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തിൽ വിലപ്പോകില്ല. ഇത് കേരളം ആണെന്ന മുന്നറിയിപ്പും പ്രതിപക്ഷ നേതാവ് നൽകുന്നു. ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം....

മനസ്സിലാക്കി കളിച്ചാൽ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തിൽ വിലപ്പോകില്ല.
   
തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ ? ഇത് കേരളമാണ്. മറക്കണ്ട.