തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒന്‍പത് വാര്‍ഡുകള്‍ സിക ബാധിത പ്രദേശങ്ങള്‍; നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒന്‍പത് വാര്‍ഡുകള്‍ സിക ബാധിത പ്രദേശങ്ങളെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒന്‍പത് വാര്‍ഡുകള്‍ സിക ബാധിത പ്രദേശങ്ങളെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ പരിഹരിക്കുമെന്നും ഡിഎംഒ അറിയിച്ചു. അതേസമയം സ്ഥിതിഗതികള്‍ വിലിയിരുത്താന്‍ കേന്ദ്രസംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് ഇതുവരെ 23 പേര്‍ക്കാണ് സിക സ്ഥിരീകരിച്ചത്. ഇവരെല്ലാം തിരുവനന്തപുരം നഗരപരിധിയിലെ താമസക്കാരാണ്. കൊതുകുനശീകരണത്തിന് അടിയന്തര നടപടിയാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറിക്ക് കത്തുനല്‍കിയിട്ടുണ്ട്. നഗരസഭയുടെ പല സ്ഥലങ്ങളും കൊതുകിന് വളരാന്‍ പര്യാപ്തമാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ഡിഎംഒയുടെ നടപടി. വൈറസ് ബാധിത മേഖലകളില്‍ നിന്നയച്ച കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.

ഇന്നലെ നാല് പേര്‍ക്കാണ് സംസ്ഥാനത്ത് സിക റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം കരിക്കകം സ്വദേശിനി, പൂന്തുറ സ്വദേശി (35), ശാസ്തമംഗലം സ്വദേശിനി (41), സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (38) എന്നിവര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com