വീട്ടില്‍ മൃഗങ്ങളെ വളര്‍ത്താന്‍ ലൈസന്‍സ് വേണമെന്ന് ഹൈക്കോടതി

ആറുമാസത്തിനകം ലൈസന്‍സ് എടുക്കണമെന്നാണ് ഉത്തരവിലുള്ളത്. 
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം


കൊച്ചി: വളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ആറുമാസത്തിനകം ലൈസന്‍സ് എടുക്കണമെന്നാണ് ഉത്തരവിലുള്ളത്. അടിമലത്തുറ ബീച്ചില്‍ വളര്‍ത്തുനായയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. 

തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമായിരിക്കണം ലൈസന്‍സ് എടുക്കേണ്ടത്. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ പൊതു നോട്ടീസ് പുറപ്പെടുവിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ഇനി വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണം എന്നും ഉത്തരവില്‍ പറയുന്നു. 

ആവശ്യമെങ്കില്‍ ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ. കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com