കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം, മൂന്ന് യുവാക്കൾ മരിച്ചു

കോഴിക്കോട് കുറ്റ്യാടി തീക്കുനിയിൽ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു
വീഡിയോദൃശം
വീഡിയോദൃശം

കു​​റ്റ്യാ​​ടി: കോഴിക്കോട് കുറ്റ്യാടി തീക്കുനിയിൽ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റഹീസ്, അബ്ദുൽ ജാബിർ, ജെറിൻ എന്നിവരാണ് മരിച്ചത്. 

വേ​​ളം കാ​​ക്കു​​നി കാ​​ര​​ക്കു​​ന്നി​​ൽ വെച്ചാണ് അപകടമുണ്ടായത്. ചൊ​​വ്വാ​​ഴ്ച രാ​​ത്രി പ​​ത്ത​​ര​​ക്കാ​​ണ് അപകടം. റഹീസും ജാബിറും കക്കട്ട് പതിരാപറ്റ സ്വദേശികളാണ്. ജെറിൻ കവിലും പാറ സ്വദേശിയാണ്. നേർക്കുനേരെ ബൈക്കുകൾ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

ഒ​​രാ​​ൾ വ​​ട​​ക​​ര സ്വ​​കാ​​ര്യ ആ​​ശു​​പ​​​ത്രിയിൽ എ​​ത്തുേ​​മ്പാ​​ഴേ​​ക്കും മ​​രി​​ച്ചി​​രു​​ന്നു. കോഴിക്കോട്ടേക്കുള്ള വ​​ഴി​​മ​​ധ്യേ ഒ​​രാ​​ൾ കൊ​​യി​​ലാ​​ണ്ടി​​യി​​ൽ എ​​ത്തു​​മ്പാ​​ഴേ​​ക്കും മ​​റ്റെ​​യാ​ൾ കോ​​ഴി​​ക്കോ​ട്​ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും മ​​രണപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com