വീടിന് പുറത്താക്കിയ അമ്മയും കുഞ്ഞും ടെലിവിഷന്‍ ചിത്രം
വീടിന് പുറത്താക്കിയ അമ്മയും കുഞ്ഞും ടെലിവിഷന്‍ ചിത്രം

ഇന്ന് രാത്രി നഗരത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിക്കണം; യുവതിക്ക് കുഞ്ഞിനും ഭര്‍ത്താവ് സംരക്ഷണം നല്‍കണമെന്ന് കോടതി

യുവതിയെയും കുഞ്ഞിനെയും പുറത്താക്കിയ സംഭവത്തില്‍ ഇരുവര്‍ക്കും താമസം അടക്കം എല്ലാ സൗകര്യവും ഭര്‍ത്താവ് നല്‍കണമെന്ന് കോടതി ഉത്തരവ്

പാലക്കാട്: യുവതിയെയും കുഞ്ഞിനെയും പുറത്താക്കിയ സംഭവത്തില്‍ ഇരുവര്‍ക്കും താമസം അടക്കം എല്ലാ സൗകര്യവും ഭര്‍ത്താവ് നല്‍കണമെന്ന് കോടതി ഉത്തരവ്. പാലക്കാട് ചീഫ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.

ഇന്ന് രാത്രി നഗരത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിക്കണം. ഇവര്‍ നേരത്തെ എങ്ങനെ ജീവിച്ചോ അതുപോലെ ജീവിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് ധോണിയില്‍ ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ കയറ്റാതെ പുറത്ത് നിര്‍ത്തിയ വാര്‍ത്ത പുറത്തുവന്നത്. പത്തനംതിട്ട സ്വദേശി ശ്രുതിയാണ് ഭര്‍ത്താവ് മനുകൃഷ്ണനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ ധോണി സ്വദേശി മനുകൃഷ്ണനെതിരെ ഗാര്‍ഹിക പീഡനനിരോധന നിയമപ്രകാരം പൊലീസ് കേസ് എടുത്തിരുന്ു

മനുകൃഷ്ണനും ശ്രുതിയും ഒരുവര്‍ഷം മുമ്പാണു വിവാഹിതരായത്. പ്രസവാനന്തരം ഈ മാസം ഒന്നിനാണ് ശ്രുതി പത്തനംതിട്ടയില്‍ നിന്ന് ഭര്‍തൃവീട്ടിലേക്ക് എത്തിയത്. ഇവര്‍ വരുന്നതറിഞ്ഞ് ഭര്‍ത്താവും വീട്ടുകാരും വീട് പൂട്ടി മറ്റൊരിടത്തേക്ക് മാറി. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി ശ്രുതിയും മൂന്നുമാസം പ്രായമായ കുഞ്ഞും ഭര്‍തൃവീട്ടിലെ സിറ്റ് ഔട്ടിലാണ് താമസം. വിവാഹമോചനം ആവശ്യപ്പെട്ടും സ്ത്രീധനം കുറഞ്ഞതിന്റെ പേരിലും ഭര്‍ത്താവും വീട്ടുകാരും ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com