സംസ്ഥാനത്ത് 500 റേഷന്‍ കടകള്‍ കൂടി തുറക്കുമെന്ന് ഭക്ഷ്യമന്ത്രി ; റേഷൻ എല്ലാ മാസവും 15 ന് മുമ്പ്

റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് 500 റേഷന്‍ കടകള്‍ കൂടി തുറക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എല്ലാ മാസവും 15 ന് മുമ്പ് ഉല്‍പ്പന്നങ്ങള്‍ കടകളിലെത്തിക്കും. റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. 

എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കുമുള്ള ബ്രൗണ്‍) ഒഴികെ, 2021 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ത്രൈമാസത്തേയ്ക്കുള്ള മണ്ണെണ്ണ വിതരണം ഇന്ന് (15.07.2021) മുതല്‍ ആരംഭിക്കും. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ത്രൈമാസ കാലയളവില്‍, വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ (NE) റേഷന്‍ കാര്‍ഡിന് ആകെ 8 ലിറ്റര്‍ മണ്ണെണ്ണയും,  AAY (മഞ്ഞ) / PHH (പിങ്ക്) വിഭാഗത്തിലുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ (E) റേഷന്‍ കാര്‍ഡിന് 1 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. 

 NPS (നീല) / NPNS (വെള്ള) വിഭാഗത്തിലുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ (E) റേഷന്‍ കാര്‍ഡിന് അര ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. മണ്ണെണ്ണയുടെ വില ലിറ്ററിന് 45 രൂപ ആയിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ PMGKAY പദ്ധതി പ്രകാരമുള്ള ജൂലൈ മാസത്തിലെ ഭക്ഷ്യധാന്യ വിഹിതവും ഇന്നുമുതല്‍ (15.07.2021) മുതല്‍ വിതരണം ചെയ്യും. എല്ലാ AAY (മഞ്ഞ), PHH (പിങ്ക്) കാര്‍ഡുകളിലെയും ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം സൗജന്യമായി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com