മുസ്ലീങ്ങള്‍ക്ക് കിട്ടിവന്ന ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കി; ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി

സച്ചാർ കമീഷൻ റിപ്പോർട്ട്​ അടിസ്ഥാനത്തിൽ മുസ്​ലിം വിഭാഗത്തിന്​ ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കി
ന്യൂനപക്ഷ സ്‌കോളര്‍ഷിപ് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണുന്നു
ന്യൂനപക്ഷ സ്‌കോളര്‍ഷിപ് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണുന്നു

മലപ്പുറം:  ന്യൂനപക്ഷ വിദ്യാർഥി സ്​കോളർഷിപ്പ്​ അനുപാതം പുന:ക്രമീകരിക്കാനുള്ള മന്ത്രി സഭാ തീരുമാനത്തിനെതിരെ മുസ്​ലിം ലീഗ്​. മുസ്​ലിം വിഭാഗത്തിനുള്ള ആനുകൂല്യങ്ങൾ സർക്കാർ റദ്ദാക്കിയെന്ന്  ലീഗ്​ ദേശിയ ജനറൽ സെ​ക്രട്ടറിയും എംഎൽഎയുമായ പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.​

സച്ചാർ കമീഷൻ റിപ്പോർട്ട്​ അടിസ്ഥാനത്തിൽ മുസ്​ലിം വിഭാഗത്തിന്​ ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കി. എന്നാൽ മറ്റ്​ സംസ്ഥാനങ്ങളിൽ ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്​.സച്ചാർ കമ്മിറ്റിയെക്കാൾ കൂടൂതൽ ആനുകൂല്യം നൽകാനാണ്​ ഞങ്ങൾ പാലൊളി കമ്മിറ്റി കൊണ്ട്​ വന്നതെന്ന്​ പറഞ്ഞ ഇടതു സർക്കാർ തന്നെ അതിനെ 80:20 ആക്കി മാറ്റി. എന്നിട്ട്​ അവർ തന്നെ ഒരു വിഭാഗത്തിന്​ 80 ലഭിക്കുന്നു മറ്റൊരു വിഭാഗത്തിന്​ 20 മാത്രമെയുള്ളുവെന്ന ചർച്ചയുമുണ്ടാക്കിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സച്ചാർ കമ്മിറ്റി റിപ്പോർട്ട്​ പരിഗണിച്ച്​ മുസ്​ലീംകൾക്ക്​​ ആനുകൂല്യം കൊടുക്കുകയും മറ്റ്​ ന്യൂനപക്ഷങ്ങൾക്ക്​ ജനസംഖ്യാനുപാതികമായി വേറൊരു സ്​കീം കൊണ്ടുവരികയാണ്​ വേണ്ടത്​. അതിന്​ പകരം വെറുതെ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ്​ സർക്കാർ ​ശ്രമിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ന്യൂനപക്ഷ വിദ്യാർഥി സ്​കോളർഷിപ്പ്​ അനുപാതം ഹൈകോടതി വിധിയനുസരിച്ച്​ 2011 ലെ സെൻസസ്​ പ്രകാരം പുന:​ക്രമീകരിക്കാൻ മന്ത്രി സഭ തീരുമാനിച്ചു. നിലവിലെ 80:20 ഹൈകോടതി അനുപാതം ​ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ്​ സർക്കാർ പുതിയ തീരുമാനമെടുത്തത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com