കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ യുവതി ശുചിമുറിയില്‍ പ്രസവിച്ചു;  കുഞ്ഞ് തീവ്രപരിചരണത്തില്‍; പരാതിയുമായി കുടുംബം

തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് പിതാവ് പ്രവീണ്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ യുവതി ശുചിമുറിയില്‍ പ്രസവിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ്  സംബവം. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് പിതാവ് പ്രവീണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കി.

സംഭവത്തില്‍ ഡിഎംഒ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. യുവതിയുടെ പ്രസവതീയതി ഓഗസ്റ്റ് ഒന്നാണെങ്കിലും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ആ ദിവസം ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ചികിത്സ ലഭിക്കാത്തതിനാലാണ് യുവതിക്ക് ശുചിമുറിയില്‍ പ്രസവിക്കേണ്ടിവന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. 

അവശനിലയിലായ യുവതിയെ കോവിഡ് ടെസ്റ്റിനായി പല തവണ ആശുപത്രി അധികൃതര്‍ നടത്തിച്ചതായും കുടുംബം പറയുന്നു. വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇഞ്ചക്ഷന്‍ നല്‍കിയെങ്കിലും അത് കുടുതല്‍ വേദനയ്ക്ക് കാരണമായെന്നും കുടുംബം ആരോപിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പിതാവ് പ്രവീണ്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com