വ്യാപാരികളുടെ പ്രതിഷേധം, സിനിമ ഷൂട്ടിങ് കേരളത്തിന് പുറത്തേക്ക്; ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും

കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രിയമാണെന്ന വിമർശനവുമായി പ്രതിഷേധം ശക്തമാവുന്നതിന് ഇടയിൽ ഇന്ന് മന്ത്രിസഭാ യോ​ഗം ചേരും
മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രിയമാണെന്ന വിമർശനവുമായി പ്രതിഷേധം ശക്തമാവുന്നതിന് ഇടയിൽ ഇന്ന് മന്ത്രിസഭാ യോ​ഗം ചേരും. ഇടവേളകളില്ലാതെ കടകൾ തുറക്കാൻ അനുവദിക്കണം എന്ന വ്യാപാരികളുടെ ആവശ്യം മന്ത്രിസഭാ യോ​ഗത്തിന്റെ പരി​ഗണനയ്ക്ക് വരും.

‌നിലവിലെ കോവിഡ് സാഹചര്യം മന്ത്രിസഭാ യോഗം വിലയിരുത്തും. പെരുന്നാളിനെ തുടർന്ന് കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യം ശക്തമാണ്. വ്യാപാരികളുമായി മുഖ്യമന്ത്രി വെള്ളിയാഴ്ച നേരിട്ട് ചർച്ച നടത്തുന്നുണ്ട്.

ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യമാണ് മന്ത്രിസഭാ യോ​ഗത്തിന് മുൻപിലേക്ക് എത്തുന്ന മറ്റൊന്ന്. പല സിനിമകളുടേയും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും ചർച്ച ചെയ്യും. ലോക്ഡൗൺ ഇളവ് സംബന്ധിച്ച അവലോകനയോഗം ചേരുന്നത് ശനിയാഴ്ചയാണെങ്കിലും കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com