ആര്‍മി പൊതുപ്രവേശന പരീക്ഷ 25ന്, പുലര്‍ച്ചെ ഒരു മണി റിപ്പോര്‍ട്ടിങ് സമയം

കുളച്ചൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആർമി പൊതുപ്രവേശന പരീക്ഷയ്ക്കുള്ള റിപ്പോർട്ടിങ് സമയം പുലർച്ചെ ഒരു മണിയായി നിശ്ചയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പാങ്ങോട് സൈനിക കേന്ദ്രത്തിലെ ആർമി പൊതുപ്രവേശന പരീക്ഷ 25ന്.  കുളച്ചൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആർമി പൊതുപ്രവേശന പരീക്ഷയ്ക്കുള്ള റിപ്പോർട്ടിങ് സമയം പുലർച്ചെ ഒരു മണിയായി നിശ്ചയിച്ചു. നേരത്തേ പുലർച്ചെ 4 മണിയാണ്  റിപ്പോർട്ടിങ് സമയമായി നിശ്ചയിച്ചിരുന്നത്.

പൊതുപ്രവേശന പരീക്ഷയ്ക്ക് യോഗ്യത നേടിയവർ അന്നു പുലർച്ചെ ഒന്നിനു സ്റ്റേഡിയത്തിൽ ഒറിജിനൽ അഡ്മിറ്റ് കാർഡും എഴുതാനുള്ള ഉപകരണങ്ങളും (സ്റ്റിക്കർ ഒട്ടിക്കാത്ത എഴുത്തുപലക, കറുത്ത മഷിയുടെ ബോൾപെൻ) സഹിതം ഹാജരാകണം.

തിരുവനന്തപുരത്തു നടന്ന ആർമി റിക്രൂട്മെന്റ് റാലിയിൽ തിരഞ്ഞെടുക്കപ്പെട്ടവരും വൈദ്യപരിശോധനയിൽ യോഗ്യത നേടിയവർക്കുമായാണ്‌ പൊതുപ്രവേശനപരീക്ഷ. സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ്/ നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി/ഇൻവെന്ററി മാനേജ്മെന്റ്, സോൾജിയർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, സോൾജിയർ ടെക്നിക്കൽ തസ്തികകളിലേക്കാണ് പരീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com