പെരിങ്ങൽക്കുത്ത് ഡാം രാവിലെ 11 ന് തുറക്കും, വെള്ളമെത്തുക ചാലക്കുടി പുഴയിലേക്ക്; ജാ​ഗ്രത

ഇന്ന് രാവിലെ 11 മണി മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് 200 ക്യുമെക്‌സ് ജലം ഒഴുക്കിവിടും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂർ; കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു. ഇന്ന് രാവിലെ 11 മണി മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് 200 ക്യുമെക്‌സ് ജലം ഒഴുക്കിവിടും. ചാലക്കുടി പുഴയിലേക്കാണ് വെള്ള ഒഴുക്കിവിടുക. പുഴയിലെ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് തൃശൂർ കളക്ടർ മുന്നറിയിപ്പു നൽകി.

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടര്‍ച്ചയായി പെയ്യുകയാണ്. കൂടാതെ തൂണക്കടവ് ഡാമില്‍ നിന്നും ഷട്ടറുകള്‍ തുറന്ന് അധികജലം തുറന്നുവിട്ടതോടെയാണ് പൊരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലില്‍ എത്തിയത്. തുടര്‍ന്നാണ് ഡാം തുറക്കാന്‍ തീരുമാനമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com