കേരളത്തിന് 5.54 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി; ഇന്ന് കുത്തിവയ്പെടുത്തത് 1.47 ലക്ഷം പേർ

കേരളത്തിന് 5.54 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി; ഇന്ന് കുത്തിവയ്പെടുത്തത് 1.47 ലക്ഷം പേർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തിന് 5,54,390 ഡോസ് വാക്‌സിൻ കൂടി ലഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. 5,18,290 ഡോസ് കോവിഷീൽഡ് വാക്‌സിനും 36,100 കോവാക്‌സിനുമാണ് എത്തിയത്. 

തിരുവനന്തപുരത്ത് 2,87,600 ഡോസ് വാക്‌സിനും എറണാകുളത്ത് 1,37,310 ഡോസ് വാക്‌സിനും, കോഴിക്കോട് 93,380 ഡോസ് വാക്‌സിനുമാണ് എത്തിയത്. കൂടാതെ തിരുവനന്തപുരത്ത് 36,100 ഡോസ് കോവാക്‌സിനും എത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് ഇന്ന് 1,47,876 പേർക്കാണ് വാക്‌സിൻ നൽകിയത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 16614344 പേർക്കാണ് വാക്‌സിൻ നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com