ഇന്ന് കര്‍ക്കടകം ഒന്ന്, ഇനി രാമായണ ശീലുകളുടെ നാളുകള്‍

കഷ്ടതകളും ആകുലതകളും നിറയുന്നു എന്ന് കണക്കാക്കപ്പെടുന്ന കര്‍ക്കടകത്തില്‍ ഭക്തര്‍ക്ക് രാമായണ ശീലുകള്‍ ആശ്വാസമാവുന്നു...
ഫോട്ടോ: വിന്‍സെന്റ് പുളിക്കല്‍
ഫോട്ടോ: വിന്‍സെന്റ് പുളിക്കല്‍

ന്ന് കര്‍ക്കടകം ഒന്ന്. മലയാളം കലണ്ടറിലെ അവസാന മാസം മലയാളികള്‍ക്ക് വിശ്വാസത്തിന്റേയും ജീവിതചര്യയുടേയും കൂടിച്ചേരലാണ്. കഷ്ടതകളും ആകുലതകളും നിറയുന്നു എന്ന് കണക്കാക്കപ്പെടുന്ന കര്‍ക്കടകത്തില്‍ ഭക്തര്‍ക്ക് രാമായണ ശീലുകള്‍ ആശ്വാസമാവുന്നു...

കോവിഡ് മഹാമാരിക്കാലത്തെ ദുരിതം പേറുന്ന കര്‍ക്കടക മാസം കൂടിയാണ് ഇത്തവണ. അതുകൊണ്ട് തന്നെ കൂടുതല്‍ കരുതല്‍ ആവശ്യമായ മാസം കൂടിയാണിത്. ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായനയ്ക്കും ഇന്ന് തുടക്കമാവും. 

രാമായണ പാരായണത്തിനൊപ്പം ചിലര്‍ വ്രതമെടുക്കുന്നു. അതിനാല്‍ കര്‍ക്കടകം രാമായണമാസം എന്നും അറിയപ്പെടുന്നു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും.

ആരോഗ്യത്തിന് പ്രത്യേകം ശ്രദ്ധ നല്‍കേണ്ട കാലമാണ് കര്‍ക്കടകം എന്നാണ് പറയുന്നത്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും നിറച്ച് കര്‍ക്കിടകക്കഞ്ഞി തയ്യാറാവുന്നു പല ആയുര്‍വ്വേദ കേന്ദ്രങ്ങളും കര്‍ക്കടകത്തില്‍ എണ്ണത്തോണി മുതലായ പ്രത്യേക സുഖചികിത്സയും ഇന്ന് ഒരുക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com