ജോലിക്കിടെ മദ്യപിച്ചു; കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍

ജോലിക്കിടെ മദ്യപിച്ച കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്ററെ എക്‌സൈസ് അറസ്റ്റ് ചെയ്തു
അറസ്റ്റിലായ ജയിംസ് ജോര്‍ജ്‌
അറസ്റ്റിലായ ജയിംസ് ജോര്‍ജ്‌


പാലാ: ജോലിക്കിടെ മദ്യപിച്ച കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്ററെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പാലാ ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ ജയിംസ് ജോര്‍ജാണ് അറസ്റ്റിലായത്. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് അറസ്റ്റിലായത്.

ഇയാളില്‍ നിന്ന് അരലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരെത്തി ജയിംസിനെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com