ന്യൂനമർദ്ദം രണ്ട് ദിവസം വൈകിയേക്കും; കേരളത്തിൽ മഴയുടെ തീവ്രത കുറയുന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2021 06:35 PM  |  

Last Updated: 18th July 2021 06:35 PM  |   A+A-   |  

kerala rain

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ബുധനാഴ്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദ്ദം രണ്ട് ദിവസം വൈകിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യുനമർദ്ദം ജൂലൈ 23 ഓടെ മാത്രമേ രൂപപ്പെടുകയുള്ളു എന്നാണ് വിലയിരുത്തൽ. അതേസമയം മഹാരാഷ്ട്ര മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെ സ്വാധീനത്തിൽ കേരളത്തിൽ, പ്രത്യേകിച്ച് മധ്യ വടക്കൻ കേരളത്തിൽ മഴ തുടരാൻ സാധ്യതയുണ്ട്.

നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 എം.എം മുതൽ 204.4 എം.എം വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീ തീരങ്ങൾ, ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.