നിങ്ങളുടെ ഫോൺ വിവരങ്ങൾ ചോർത്തുന്നുണ്ടോ? ഇക്കാര്യങ്ങൾ പരിശോധിക്കാം; കുറിപ്പ്

നിങ്ങളുടെ ഫോൺ ആരെങ്കിലും ചോർത്തുന്നുണ്ടോ? ഇക്കാര്യങ്ങൾ പരിശോധിക്കാം; കുറിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പെ​ഗാസസ് വിവാദം ചൂടുപിടിച്ചതോടെ ഫോൺ ചോർത്തൽ വീണ്ടും ചർച്ചയാകുന്നു. ഇപ്പോഴിതാ മൊബൈലിൽ ഏതെങ്കിലും തരത്തിലുള്ള സ്പൈ വെയർ ഉണ്ടോയെന്ന സംശയമുണ്ടെങ്കിൽ അത് പരിശോധിക്കാനുള്ള ഉപാധികൾ മുന്നോട്ടു വയ്ക്കുകയാണ് ഐടി വിദ​ഗ്ധനായ സുനിൽ തോമസ് തോണിക്കുഴിയിൽ. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. 

കുറിപ്പിന്റെ പൂർണ രൂപം

നിങ്ങളുടെ ഫോണിൽ ഏതെങ്കിലും തരത്തിലുള്ള സ്പൈ വെയർ ഉണ്ടോയെന്ന് സംശയമുണ്ടോ. എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കാവുന്നതാണ്. 
1 പെട്ടെന്ന് ബാറ്ററി ഡിസ്ചാർജ് ആകുന്നുണ്ടോ ?
സാധാരണ ഫോണിൻറെ ബാറ്ററി ലൈഫ് കാലക്രമേണ കുറഞ്ഞുവരും ഒന്നുരണ്ട് വർഷമൊക്കെ കഴിയുമ്പോൾ ബാറ്ററി ചാർജ് നിൽക്കാതാകും. ഹൈ എൻഡ് ഫോണുകളിൽ കുറേക്കൂടി കാലം നിന്നേക്കാം. എന്നാൽ അധികം പഴക്കമില്ലാത്ത ഫോണുകളുടെ ബാറ്ററി പെട്ടെന്ന് ഡിസ്ചാർജ് ആകുന്നുണ്ടെങ്കിൽ ഏതെങ്കിലും സ്പൈവെയർ ബാക്ക് ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നത് ആകാം കാരണം. ഫോണിലെ ബാറ്ററി
 ബാറ്ററി യൂസേജ് ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാവുന്നതാണ്.
2 ഫോൺ പെട്ടെന്ന് ഇന്ന് സ്ലോ ആയതു മാതിരി തോന്നുന്നുണ്ടോ?
 നിങ്ങളുടെ ഫോണിൽ  സാധാരണ ഉപയോഗിക്കുന്നആപ്ലിക്കേഷനുകൾ  വളരെപ്പതിയെ ഓപ്പൺ ചെയ്യുന്നതായി തോന്നുന്നുണ്ടോ എങ്കിൽ മിക്കവാറും ഏതെങ്കിലും സ്‌പൈ വെയർ ആപ്ലിക്കേഷനുകൾ ബാക്ക്ഗ്രൗണ്ടിൽ ഓടുന്നുണ്ടാകാം. അവയാകാം നിങ്ങളുടെ ഫോണിന്റെ പെർഫോമൻസ് കുറയ്ക്കുന്നത്.
3 ഡാറ്റാ ചോർച്ചയുള്ളതായി തോന്നുന്നുണ്ടോ?
നിങ്ങളുടെ ദിവസേനയുള്ള ഡാറ്റാ ലിമിറ്റ് പ്രത്യേകിച്ച് ഒരാപ്പും ഉപയോഗിക്കാതെ തന്നെ തീരുന്നുണ്ടോ. എങ്കിൽ ഫോണിനെ സംശയിക്കേണ്ടതുണ്ട് .  പലപ്പോഴും സ്പൈവെയറുകൾ വലിയതോതിൽ ഡേറ്റ ഉപയാഗിച്ച് പുറത്തേക്ക് വിവരങ്ങൾ കടത്തുന്നുണ്ടാകാം.
4  നിങ്ങൾ അറിയാതെ തന്നെ കോളുകളും എസ്എംഎസുകളും നിങ്ങളുടെ ഫോണിൽ നിന്ന് പോകുന്നുണ്ടോ 
പല സ്പൈ വെയറുകളും കോൺടാക്ട് ലിസ്റ്റ് എടുത്തു അതിൽ ഉള്ള എല്ലാവർക്കും  എസ്എംഎസുകൾ അയക്കുകയോ കോൾ ചെയ്യുകയോ ചെയ്യും. പലപ്പോഴും സ്പൈവെയറുകൾ കൂട്ടുകാരിലേക്ക് പകർത്തപ്പെടുന്നതീ വഴിക്കാണ്.
5) നിങ്ങളുടെ ഫോണിൽ വിചിത്രമായ  പോപ്പ് അപ്പുകൾ  ചാടി വരാറുണ്ടോ എങ്കിൽ തീർച്ചയായും സ്‌പൈ വെയർ കാണും.
6 നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലോ ലോ ഐ ക്ലൗഡ് അക്കൗണ്ടിലോ അപരിചിതമായ ഏതെങ്കിലും സ്ഥലത്തുനിന്ന് ലോഗിൻ കാണിക്കുകയോ  ഫയലുകൾ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നുണ്ടോ. 
(ജി മെയിൽ ചിലപ്പോൾ സസ്പീഷ്യസ് ലോഗിൻ സംഭവിച്ചു എന്നാ ക്കെ അലർട്ട് ചെയ്യാറുണ്ട്. ) എങ്കിൽ നിങ്ങൾ തീർച്ചയായും ഫോൺ പരിശോധിക്കണം.
നിങ്ങളുടെ ഫോൺ ഹാക്ക് ആയി എന്ന് സംശയം തോന്നിയാൽഅത്യാവശ്യം ഡേറ്റ ബാക്ക് അപ് ചെയ്തതിനുശേഷം ഫാക്ടറി റിസെറ്റ് ചെയ്യുക. തുടർന്ന് എല്ലാ അപ്ഡേറ്റുകളും ചെയ്യുക. 
ആവശ്യമില്ലാത്തതും അപരിചിതവുമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
Adapted from several sources on internet

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com