ജവാൻ മദ്യത്തിന്റെ നിർമാണം പുനരാരംഭിച്ചു; എക്സൈസ് അനുമതി

ജവാൻ മദ്യത്തിന്റെ നിർമാണം പുനരാരംഭിച്ചു; എക്സൈസ് അനുമതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പത്തനംതിട്ട: സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ നിർമാണം പുനരാരംഭിച്ചു. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് അൻഡ് കെമിക്കൽസിൽ മദ്യ നിർമാണം പുനരാരംഭിക്കാൻ എക്സൈസ് അനുമതി നൽകി. ഇതോടെയാണ് ജവാൻ നിർമാണം പുനരാരംഭിക്കുന്നത്. 

സ്പിരിറ്റ് തിരിമറിയെ തുടർന്ന് ഇവിടെ മദ്യ നിർമാണം നിലച്ചിട്ട് രണ്ട് ആഴ്ചയിലേറെയായിരുന്നു. മദ്യം കുപ്പികളിൽ നിറയ്ക്കുന്നതിന് മുന്നോടിയായി നടത്തിയ കെമിക്കൽ പരിശോധനയിൽ സ്പിരിറ്റിൽ പൊടിപടലങ്ങൾ കണ്ടെത്തിയിരുന്നു. ഈ സ്പിരിറ്റ് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലെന്ന് പരിശോധനാ ഫലത്തിലും വ്യക്തമാക്കിയിരുന്നു.

ടാങ്കുകളിൽ സൂക്ഷിച്ച ബ്ലെൻഡ് ചെയ്ത സ്പിരിറ്റ് അരിച്ചെടുത്ത് വീണ്ടും പരിശോധനയ്ക്ക് അയക്കണം. ഇതിന്റെ ഫലം അനുകൂലമായാൽ മാത്രമേ മദ്യം കുപ്പികളിൽ നിറയ്ക്കാനും പുതിയ മദ്യം ഉത്പാദിപ്പിക്കാനും അനുമതി നൽകുകയുള്ളുവെന്ന നിലപാടിലായിരുന്നു എക്‌സൈസ് വകുപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com