'സമ്മര്‍ദത്തിനു വഴങ്ങുന്നത് ദയനീയം'; ബക്രീദ് ഇളവുകളില്‍ കേരളത്തിന് രൂക്ഷ വിമര്‍ശനം 

ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ബക്രീദിനു മുന്നോടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്നു ദിവസം ഇളവു നല്‍കിയതില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നല്‍കിയ നടപടിയെ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു.

ഡി വിഭാഗത്തില്‍ ഒരു ദിവസം ഇളവു നല്‍കിയ നടപടി തീര്‍ത്തും അനാവശ്യമാണെന്ന് കോടതി പറഞ്ഞു. ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പുനല്‍കിയ. യുപിയിലെ കന്‍വാര്‍ യാത്ര കേസില്‍ സുപ്രീം കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ കേരളത്തിനു ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു മേല്‍ ഒരു സമ്മര്‍ദ ഗ്രൂ്പ്പിനുംമതപരമായാലും അല്ലെങ്കിലും ചെലുത്താനാവില്ലെന്ന് കോടതി പറഞ്ഞു. ഇളവുകള്‍ മൂലം കോവിഡ് വ്യാപനം ഉണ്ടായാല്‍ ഏതു പൗരനും അതു കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാം. കോടതി അതില്‍ നടപടിയെടുക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.

മഹാമാരിയുടെ ഈ കാലത്ത് സമ്മര്‍ദത്തിനു വഴങ്ങുന്നത് പരിതാപകരമായ അവസ്ഥയാണെന്ന് കോടതി പറഞ്ഞു. വ്യാപാരികളുടെ ഭാഗത്തുനിന്ന കട തുറക്കുന്നതിന് സമ്മര്‍ദമുണ്ടെന്ന് കേരളം അറിയിച്ചതിനോടാണ് കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്. 

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ചോദ്യം ചെയ്ത് ഡല്‍ഹി സ്വദേശി പികെഡി നമ്പ്യാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇളവുകള്‍ റദ്ദാക്കി ഉത്തരവു പുറപ്പെടുവിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി. ഇളവുകളുടെ അവസാന ദിനമായ ഇന്ന് ഇത്തരമൊരു ഉത്തരവു പുറപ്പെടവിക്കുന്നതുകൊണ്ടു കാര്യമില്ലെന്ന് കോടതി പറഞ്ഞു. നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കില്‍ ഇക്കാര്യം പരിഗണിക്കാമായിരുന്നെന്ന് കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com