ശശീന്ദ്രനെതിരായ ആരോപണം : സിപിഎമ്മില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ; നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ചില്ലെങ്കില്‍, അദ്ദേഹത്തെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു
കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും / ഫയല്‍ ചിത്രം
കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും / ഫയല്‍ ചിത്രം

തിരുവനന്തപുരം : പീഡനപരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തില്‍ സിപിഎമ്മില്‍ തിരക്കിട്ട കൂടിയാലോചനകള്‍. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ചര്‍ച്ചകള്‍ക്കായി എകെജി സെന്ററിലെത്തിയിട്ടുണ്ട്. 

മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സിപിഎം കൂടിയാലോചനകളിലേക്ക് കടന്നത്. സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. 

അതേസമയം, എന്‍സിപി നേതാവിനെതിരായ പീഡനക്കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ചില്ലെങ്കില്‍, അദ്ദേഹത്തെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തു. യുക്തിരഹിതമായ ദുര്‍ബല വാദമാണ് മന്ത്രിയുടേത്. മന്ത്രി രാജിവെച്ചില്ലെങ്കില്‍ നിയമസഭയില്‍ വിഷയം ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com