'അനന്യ ആശുപത്രി വിട്ടത് സംതൃപ്തിയോടെ'; ചികിത്സ പിഴവ് പറ്റിയിട്ടില്ലെന്ന് റിനൈ മെഡിസിറ്റി

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ അലക്‌സിന് ചികിത്സ നല്‍കിയതില്‍ പിഴവ് പറ്റിയിട്ടില്ലെന്ന് റിനൈ മെഡിസിറ്റി ആശുപത്രി
അനന്യകുമാരി അലക്‌സ്/ഫെയ്‌സ്ബുക്ക്
അനന്യകുമാരി അലക്‌സ്/ഫെയ്‌സ്ബുക്ക്


കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിന് ചികിത്സ നല്‍കിയതില്‍ പിഴവ് പറ്റിയിട്ടില്ലെന്ന് റിനൈ മെഡിസിറ്റി ആശുപത്രി. ആശുപത്രിക്കെതിരെ തെറ്റായ പ്രചരണം നടക്കുകയാണ്. ചികിത്സാ പിഴവ് ഇല്ല എന്നായിരുന്നു റിനൈ മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍ എന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. 

ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടാകുന്ന മാനസിക ശാരീരിക വെല്ലുവിളികളുടെ സാധ്യത അനന്യയെ നേരത്തെ അറിയിച്ചിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അനന്യയുടെ മരണത്തിന് പിന്നാലെ മാധ്യമങ്ങളിലൂടെ ചിലര്‍ ആശുപത്രിയേയും ശസ്ത്രക്രിയ നടത്തിയ ഡോ. അര്‍ജുന്‍ അശോകനെയും ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുയാണെന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ശസ്ത്രക്രിയയിലെ സങ്കീര്‍ണതകളും മാസസ്സിക-ശാരീരിക ബുദ്ധിമുട്ടുകളെയും കുറിച്ച് കൗണ്‍ലിസിങ് നടത്തിയ ശേഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം സംതൃപ്തിയോടെ ആശുപത്രി വിട്ട അനന്യ, ആറേഴ് മാസങ്ങള്‍ക്ക് ശേഷം തനിക്ക് പ്രതീക്ഷിച്ച ലൈംഗികാവയവ ഭംഗി ലഭിച്ചില്ലെന്ന് പരാതി പറയുകയായിരുന്നുവെന്നും ആശുപത്രി പ്രസ്താവനയില്‍ പറയുന്നു. 

ആശുപത്രിയുടെ വിശദീകരണ കുറിപ്പ്‌
 

ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെയാണ് അനന്യയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിന് ആറുമണിക്കൂര്‍ മുമ്പ് സാമൂഹിക മാധ്യമങ്ങളിലിട്ട വീഡിയോയിലടക്കം കൊച്ചിയിലെ റിനൈ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അനന്യ ഉന്നയിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താന്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് അനന്യ വെളിപ്പെടിത്തിയത്. 

റിനെ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അനന്യയുടെ അച്ഛനും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭിക്കുന്ന പരിഗണന പോലും വലിയ തുക മുടക്കി ശസ്ത്രക്രിയ നടത്തിയ ആശുപത്രിയില്‍നിന്നു ലഭിച്ചില്ല. ഒന്നോ രണ്ടോ മരുന്നു നല്‍കി പറഞ്ഞയയ്ക്കാന്‍ ശ്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണ് ആശുപത്രി ജീവനക്കാര്‍ കയ്യേറ്റം നടത്തിയത്. രണ്ടു പ്രാവശ്യം ദേഹത്തു കൈവച്ചെന്നു പറഞ്ഞിട്ടുണ്ട് അലക്‌സ് പറഞ്ഞു.

ആശുപത്രിയുടെ വിശദീകരണ കുറിപ്പ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com