കോവിഷീല്‍ഡ് സ്ലോട്ട് ബുക്കിങ് എറണാകുളത്ത് ഈ ആഴ്ച ഇല്ല

സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് സ്ലോട്ടുകളും ഓണ്‍ലൈന്‍ വഴി ലഭിക്കും
ചിത്രം:പിടിഐ
ചിത്രം:പിടിഐ

കൊച്ചി : എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഈ ആഴ്ച ഓണ്‍ലൈന്‍ വഴിയുള്ള കോവിഷീല്‍ഡ് സ്ലോട്ട് ബുക്കിങ് ഒഴിവാക്കി. രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയപരിധിയില്‍ എത്തിയവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ വേണ്ടിയാണിത്. 

അതേസമയം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ സ്ലോട്ടുകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് സ്ലോട്ടുകളും ഓണ്‍ലൈന്‍ വഴി ലഭിക്കും. 

രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കാനുള്ളവര്‍ പ്രദേശത്തെ ആശാവര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍, ആരോഗ്യകേന്ദ്രം എന്നിവരുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോവിഡ് വാക്‌സിന്‍ നോഡല്‍ ഓഫീസര്‍ ഡോ. എം ജി ശിവദാസ് പറഞ്ഞു. ഇവര്‍ക്ക് കേന്ദ്രങ്ങളില്‍ സ്‌പോട്ടായി വാക്‌സിന്‍ നല്‍കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com