വിശുദ്ധ സ്മരണയിൽ ഇന്ന് ബ​ലി​പെ​രു​ന്നാ​ൾ, കരുതലോടെ ആഘോഷം 

40 പേർക്ക്‌ പള്ളികളിൽ നമസ്കാരത്തിന്‌ അനുമതിയുണ്ടാകും
ചിത്രം: എ പി
ചിത്രം: എ പി

​ത്മ​സ​മ​ർപ്പ​ണ​ത്തിന്റെയും സ​ഹ​ന​ത്തിന്റെയും ഓ​ർ​മ​ക​ളു​മാ​യി ഒ​രു ബ​ലി​പെ​രു​ന്നാ​ൾ കൂ​ടി. സൃ​ഷ്​​ടാവിനു മുന്നിൽ സ​ർ​വ​തും സ​മ​ർ​പ്പിച്ച ഇ​ബ്രാ​ഹീം ന​ബി​യു​ടെ​യും പു​ത്ര​ൻ ഇ​സ്​​മാ​യി​ൽ ന​ബി​യു​ടെ​യും ഓ​ർ​മ​ക​ളാ​ണ് ഹ​ജ്ജി​ലൂ​ടെ ലോ​ക മു​സ്​​ലീങ്ങ​ൾ അയവിറക്കുന്നത്. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ പാ​ലി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പാ​ത​യി​ൽ​ത​ന്നെ​യാ​ണ് ഓ​രോ വി​ശ്വാ​സി​യും ഈ ​പെ​രു​ന്നാ​ൾ ദി​ന​ത്തെ​യും അ​ഭി​മു​ഖീ​ക​രി​ക്കുന്നത്. 

കോവിഡ്‌ നിയന്ത്രണത്തിൽ ഇളവുവരുത്തിയതോടെ 40 പേർക്ക്‌ പള്ളികളിൽ നമസ്കാരത്തിന്‌ അനുമതിയുണ്ടാകും. ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തവർക്കാണ്‌ അനുമതി. സാമൂഹ്യ അകലവും ആളുകളുടെ എണ്ണവും കൃത്യമായി പാലിക്കണമെന്ന്‌ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്‌.

എല്ലാ ഗർഫ് രാജ്യങ്ങളും ഇന്നലെയായിരുന്നു പെരുന്നാൾ. ഹജ് അനുഷ്ഠാനത്തിലെ സുപ്രധാന ചടങ്ങുകൾ പൂർത്തിയാക്കിയ തീർഥാടകർ നിറഞ്ഞമനസ്സോടെ ബലിപെരുന്നാൾ ആഘോഷിച്ചു. മക്കയിലെത്തിയ തീർഥാടകർ കഅബ പ്രദക്ഷിണം, ബലിയർപ്പണം, തലമുണ്ഡനം എന്നീ കർമങ്ങൾ പൂർത്തിയാക്കി. തുടർന്ന് തീർഥാട‌ന വസ്ത്രം (ഇഹ്റാം) മാറ്റി പുതുവേഷമണിഞ്ഞ് പെരുന്നാൾ ആഘോഷിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com