മഴ കനക്കും; ആറ് ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st July 2021 08:02 AM |
Last Updated: 21st July 2021 08:11 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ കോഴിക്കോട് ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, വയനാട് കണ്ണൂർ, കാസർഗോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ച ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കലാവസ്ഥാവകുപ്പിന്റെ നിഗമനം. 24 വരെ അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.