'പ്രശ്‌നങ്ങള്‍ പരിഹരിച്ചു'; കുതിരാന്‍ തുരങ്കം സുരക്ഷിതമെന്ന് അഗ്നിശമന സേന

തുരങ്കത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ തൃപ്തികരമെന്ന് അഗ്‌നിശമനസേന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തൃശൂര്‍: കുതിരാന്‍ തുരങ്കപാതയ്ക്ക് അഗ്‌നിശമനസേനയുടെ സുരക്ഷാനുമതി. തുരങ്കത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ തൃപ്തികരമെന്ന് അഗ്‌നിശമനസേന അറിയിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഫയര്‍ഫോഴ്‌സ് മേധാവികളാണ് സുരക്ഷാപരിശോധന നടത്തിയത്. ആദ്യഘട്ട പരിശോധനയിലെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരിഹരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

ഓഗസ്റ്റ് ഒന്നിന് തുരങ്കപാത തുറക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. കുതിരാന്‍ തുരങ്കം തുറക്കാനിരിക്കെ സുരക്ഷ പോരെന്ന വാദവുമായി തുരങ്കം നിര്‍മ്മിച്ച കമ്പനി പ്രഗതി രംഗത്ത് വന്നിരുന്നു. വെള്ളം ഒഴുകി പോകാന്‍ സംവിധാനമില്ല. മണ്ണിടിച്ചില്‍ തടയാനുള്ള സംവിധാനവും കാര്യക്ഷമമല്ല എന്നായിരുന്നു കമ്പനിയുടെ ആരോപണം. തുരങ്കത്തിന്റെ നിര്‍മ്മാണം കൃത്യസമയത്ത് പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ പ്രഗതിയെ നിര്‍മാണ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു.

മണ്ണുത്തി, വടക്കുഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണം ഏറ്റെടുത്ത കെഎംസിയാണ് നിലവില്‍ തുരങ്കപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.
തുരങ്കത്തിന് മേലെ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉണ്ടാവുക വന്‍ ദുരന്തമായിരിക്കുമെന്ന് കമ്പനി വക്തവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ നിര്‍മാണ ചുമതലയുള്ള കെഎംസി കമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി കമ്പനി വക്താവ് വി ശിവാനന്ദന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com