വടകരയില്‍ 'പെട്രോള്‍ മഴ'; അമ്പരപ്പില്‍ നാട്ടുകാര്‍

കൂരിയാടിയില്‍ 200 മീറ്റര്‍ പരിധിയിലാണ് 'പെട്രോള്‍' ' മഴ പെയ്തത്
നാട്ടുകാര്‍ ശേഖരിച്ചുവെച്ച വെള്ളം
നാട്ടുകാര്‍ ശേഖരിച്ചുവെച്ച വെള്ളം

കോഴിക്കോട്: വടകരയില്‍ ചുവന്ന മഴ. കൂരിയാടിയില്‍ 200 മീറ്റര്‍ പരിധിയിലാണ് ചുവന്ന മഴ പെയ്തത്. രാസപദാര്‍ത്ഥം കലര്‍ന്നതാണോ എന്ന് സംശയുമുണ്ട്.

പെട്രോളിന്റെ കളറിലാണ് മഴ പെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു. സാധാരണ മഴ പെയ്തുകൊണ്ടിരിക്കെ പെട്ടന്ന് നിറം മാറുകയായിരുന്നു. ഇതേതുടര്‍ന്ന് നിരവധി വീട്ടുകാര്‍ വെള്ളം ശേഖരിച്ചുവെക്കുകയും ചെയ്തു.

മഴവെള്ളത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നതാകാം ചുവപ്പ് നിറത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീരദേശമേഖലയില്‍ 200 മീറ്റര്‍ പരിധിയില്‍ ശക്തമായ രീതിയിലാണ് ചുവന്ന മഴ പെയ്തത്. നേരത്തെയും ഇവിടെ ഇത്തരത്തില്‍ ചുവന്ന മഴ പെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com