പുലര്‍ച്ചെ മഴക്കോട്ട് ഇട്ട് വീട്ടില്‍ അതിക്രമിച്ച് കയറി; റബ്ബര്‍ പന്ത് വായില്‍ തിരുകി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയ്ക്കായി തിരച്ചില്‍

വീട്ടമ്മയെ ബലമായി പിടിച്ചു തളളിയശേഷം റബ്ബര്‍ പന്ത് വായില്‍ തിരുകി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: വീട്ടമ്മയുടെ വായില്‍ റബ്ബര്‍ പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമം. കിഴക്കമ്പലം പട്ടിമറ്റം കുമ്മനോടുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെയയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു. മഴക്കോട്ട് കൊണ്ട് മുഖം മറച്ചയാളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് വീട്ടമ്മയുടെ മൊഴി.

മുന്‍വശത്തെ വാതിലിലൂടെ പ്രതി വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടമ്മയെ ബലമായി പിടിച്ചു തളളിയശേഷം റബ്ബര്‍ പന്ത് വായില്‍ തിരുകി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. കുതറിമാറിയ ഇവര്‍ കനത്ത മഴയ്ക്കിടെ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി പുറത്തേക്ക് വന്ന് ഇരുട്ടില്‍ മറഞ്ഞുവെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു. പ്രതി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പരിക്കേറ്റു.

ഇവരുടെ വീടിന്റെ സമീപത്താണ് മകളും കുടുംബവും താമസിക്കുന്നത്. മഴയായതിനാല്‍ വീട്ടമ്മയുടെ ബഹളം ആരും കേട്ടിരുന്നില്ല. മുന്‍ പരിചയമുള്ളയാളായിരിക്കാം ആക്രമിച്ചതെന്നാണ് പൊലീസ് നിഗമനം.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. കുന്നത്തുനാട് പൊലീസ് പ്രതിയ്ക്കായി തിരച്ചില്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com