നിയമനം സിപിഎം അറിഞ്ഞില്ല; ഗതാഗത മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പുറത്ത്

നിയമനം സിപിഎം അറിഞ്ഞില്ല; ഗതാഗത മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പുറത്ത്
ഗതാ​ഗത മന്ത്രി ആന്റണി രാജു/ ഫെയ്സ്ബുക്ക്
ഗതാ​ഗത മന്ത്രി ആന്റണി രാജു/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പികെ ശ്രീവത്സ കുമാറിനെ സ്ഥാനത്തു നിന്നു മാറ്റി. സിപിഎം അനുമതിയില്ലാത്ത നിയമനം എന്ന് കണ്ടത്തലിനെ തുടർന്നാണ് നടപടി. പികെ ശ്രീവത്സ കുമാറിന്റെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും പരാതി ലഭിച്ചിരുന്നു. പിന്നാലെയാണ് നടപടി. 

ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ പഴ്‌സനൽ സ്റ്റാഫിലെ അംഗമായിരുന്നു ശ്രീവത്സ കുമാർ. രണ്ടാം പിണറായി സർക്കാരിൽ ഇയാളെ പഴ്‌സനൽ സ്റ്റാഫായി നിയമിച്ച് ഈ മാസമാണ് ഉത്തരവിറങ്ങിയത്. പാർട്ടിയുടെ അനുമതിയില്ലാതെയാണു നിയമനമെന്നു വിവരം ലഭിച്ചതിനെത്തുടർന്ന് തൊട്ടടുത്ത ദിവസം നിയമനം റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു. തെറ്റായി ഉത്തരവിറങ്ങിയതിനെ തുടർന്നാണു നിയമനം റദ്ദാക്കിയതെന്നു പൊതുഭരണ വകുപ്പ് അധികൃതർ വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ സ്വർണക്കടത്തു കേസിൽ ആരോപണം ഉയർന്ന സാഹചര്യത്തിൽ പേഴ്‌സനൽ സ്റ്റാഫ് നിയമനം ജാഗ്രതയോടെ വേണമെന്നു സിപിഎം നിർദേശിച്ചിരുന്നു. സർക്കാർ അധികാരത്തിലേറി രണ്ടു മാസമായിട്ടും പല മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ തിരഞ്ഞെടുപ്പു പൂർത്തിയായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com