കാറ്റഗറി 'ഡി'യില്‍ അവശ്യസര്‍വീസുകള്‍; എ, ബി കാറ്റഗറിയില്‍ 50 ശതമാനം ഹാജര്‍ മതി

എ,ബി പ്രദേശങ്ങളില്‍ ബാക്കി വരുന്ന 50 ശതമാനവും സി യില്‍ ബാക്കി വരുന്ന 75 ശതമാനം ഉദ്യോഗസ്ഥരും  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണം.
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാറ്റഗറി 'സി' യില്‍ 25 ശതമാനം ഉദ്യോഗസ്ഥരേയും ഉള്‍ക്കൊള്ളിക്കാം. കാറ്റഗറി 'ഡി' അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.

എ,ബി പ്രദേശങ്ങളില്‍ ബാക്കി വരുന്ന 50 ശതമാനവും സി യില്‍ ബാക്കി വരുന്ന 75 ശതമാനം ഉദ്യോഗസ്ഥരും  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണം. അവര്‍ക്ക് അതിനുള്ള ചുമതല നല്‍കാന്‍ കളക്ടര്‍മാര്‍ മുന്‍കൈ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക എന്നതിനാല്‍ ഇവിടത്തെ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കും.രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ ക്ലസ്റ്ററുകളായി കണക്കാക്കണം. അതോടൊപ്പം മൈക്രോ കണ്ടെയിന്‍മെന്റ് സംവിധാനവും ഏര്‍പ്പെടുത്തും. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്തി ഇടപെടാന്‍ പ്രത്യേകത ശ്രദ്ധചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com