അനന്യയുടെ സുഹൃത്ത് മരിച്ചനിലയില്‍

കഴിഞ്ഞ ദിവസം മരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ സുഹൃത്തും ആത്മഹത്യ ചെയ്ത നിലയില്‍
അനന്യയുടെ സുഹൃത്ത് ജിജു
അനന്യയുടെ സുഹൃത്ത് ജിജു

കൊച്ചി: കഴിഞ്ഞ ദിവസം മരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ സുഹൃത്തും ആത്മഹത്യ ചെയ്ത നിലയില്‍. വൈറ്റിലയിലെ വീട്ടിലാണ് അനന്യയുടെ പാര്‍ട്ണര്‍ ജിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ അനന്യ കുമാരി അലക്‌സിനെ കണ്ടെത്തിയത്. അനന്യ മരിച്ച ദിവസം ജിജുവും വീട്ടില്‍ ഉണ്ടായിരുന്നു. ജിജു പുറത്തുപോയ സമയത്താണ് അനന്യ ആത്മഹത്യ ചെയ്തത്. അനന്യയുടെ മരണത്തെ തുടര്‍ന്ന് ജിജു വൈറ്റിലയിലെ സുഹൃത്തുക്കളുടെ വീട്ടിലേക്ക് മാറി. അവിടെ വച്ചാണ് ജിജുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണത്തെ തുടര്‍ന്ന് ജിജു മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

അനന്യ ആത്മഹത്യ ചെയ്തതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം ഫലത്തില്‍ പറയുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രകിയയില്‍ പിഴവുണ്ടായോ എന്നറിയാന്‍ ചികിത്സാരേഖകള്‍ പരിശോധിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com