യുവതി സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ ; അന്വേഷണം

ഹരികൃഷ്ണയെയും രതീഷിനെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്
മരിച്ച ഹരികൃഷ്ണ / ടെലിവിഷന്‍ ചിത്രം
മരിച്ച ഹരികൃഷ്ണ / ടെലിവിഷന്‍ ചിത്രം

ആലപ്പുഴ : ചേര്‍ത്തലയില്‍ കാണാതായ യുവതി സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍. പുള്ളാട്ട് വളവ് ഹരികൃഷ്ണ (25) ആണ് മരിച്ചത്. 

സഹോദരി ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷിനെ കാണാനില്ല. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പട്ടണക്കാട് പൊലീസ് അറിയിച്ചു. 

അവിവാഹിതയായ ഹരികൃഷ്ണ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സാണ്. കുട്ടികളെ നോക്കാനായി രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നാണ് പ്രാഥമിക വിവരം.

ഹരികൃഷ്ണയെയും രതീഷിനെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com