വാക്സിനെടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം; കണ്ണൂരിൽ ബുധനാഴ്ച മുതൽ പുതിയ നിയന്ത്രണം 

കോവിഡ് പരിശോധന സൗജന്യമായിരിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂർ: കണ്ണൂരിൽ വാക്സിനെടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. നിയന്ത്രണം ജൂലൈ 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോവിഡ് പരിശോധന സൗജന്യമായിരിക്കും. 

കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുന്ന ആന്റിജൻ ടെസ്റ്റോ ആർടിപിസിആർ പരിശോധനയോ മതിയാകും. രണ്ടും സൗജന്യമായി ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ആന്റിജൻ ടെസ്റ്റിന് അതത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും. ആർടിപിസിആറിന് സർക്കാർ സൗകര്യം ഉപയോഗിക്കാം. 15 ദിവസം മുൻപെങ്കിലും പരിശോധന നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. 

തൊഴിലിടങ്ങളിലും കടകളിലും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. പൊതു ഇടങ്ങൾ സുരക്ഷിതമാക്കാനാണ് നടപടിയെന്നാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com