സംസ്ഥാനത്ത് ഇന്നും മഴ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് 

മലയോര മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴക്കും ഇടയുണ്ട്
എകസ്പ്രസ് ഫോട്ടോ
എകസ്പ്രസ് ഫോട്ടോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 64.5 മില്ലീമീറ്റർമുതൽ 115.5 മില്ലീമീറ്റർവരെയുള്ള മഴ ലഭിക്കും. മലയോര മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴക്കും ഇടയുണ്ട്. 

ചൊവ്വാഴ്ച വരെ കാലവർഷം സജീവമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. നാളെ  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്‌ ജില്ലയിലും ചൊവ്വാഴ്‌ച ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ എന്നിവിടങ്ങളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 

കാറ്റും കടൽ ക്ഷോഭവും ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. തിങ്കളാഴ്‌ചവരെ കടലിൽ പോകരുതെന്നും മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വയ്‌ക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ പെയ്തിടങ്ങളിൽ വീണ്ടും മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.മുൻ വർഷങ്ങളിൽ ഉരുൾപൊട്ടൽ, -മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ അപകട സാധ്യത മുന്നിൽക്കണ്ട് തയ്യാറെടുപ്പ്‌ നടത്തണം. മാറിത്താമസിക്കേണ്ടവർ അതിനോട് സഹകരിക്കണം.
കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com