ഇന്ന് മുതൽ കടുത്ത നിയന്ത്രണം; കർശന പൊലീസ് പരിശോധന, പട്രോളിങ്ങ്  ശക്തിപ്പെടുത്തും 

കോവിഡ് സബ് ഡിവിഷനുകൾ രൂപികരിച്ച് പൊലീസ് പരിശോധന കർശനമാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കോവിഡ് സബ് ഡിവിഷനുകൾ രൂപികരിച്ച് പൊലീസ് പരിശോധന കർശനമാക്കും. 

ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് കോവിഡ് സബ് ഡിവിഷനുകൾ രൂപികരിക്കുന്നത്. സബ് ഡിവിഷനൽ ഓഫിസർമാർക്കാ‍യിരിക്കും മേഖലയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല. അഡീഷനൽ എസ്പിമാ‍രുടെ നേതൃത്വത്തിൽ ജില്ലകളിൽ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനവും വിപുലീകരിക്കും.

കണ്ടെയ്ൻമെൻറ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ഡി വിഭാഗത്തി‍ലെ സ്ഥലങ്ങളിൽ ഒരു വഴിയിലൂടെ മാത്രമാകും യാത്രാനുമതി. ഇവിടങ്ങളിൽ മൊബൈൽ പട്രോളിങ്ങും നടന്നുള്ള പട്രോളിങ്ങും ശക്തിപ്പെടുത്തും. സി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ വാഹന പരിശോധന ശക്തമാക്കും. ഹോം ക്വാറ‍ന്റീൻ കർശനമാക്കും.

കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് പ്രധാന സ്ഥലങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് നടത്താനള്ള നടപടികൾ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ സ്വീകരിക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ശക്തിപ്പെടുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com