ഇന്നു മുതൽ മദ്യവിൽപന രാവിലെ 9 മുതൽ; വൈകിട്ട് 7 വരെ മദ്യശാലകൾ പ്രവർത്തിക്കും 

ബവ്കോ, കൺസ്യൂമർഫെഡ് മദ്യശാലകളിലും ഇതേ സമയക്രമമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തിസമയം ഇന്നുമുതൽ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ. ബവ്കോ, കൺസ്യൂമർഫെഡ് മദ്യശാലകളിലും ഇതേ സമയക്രമമാണ്. ‌

ഇതുവരെ രാവിലെ 11 മണിക്കാണ് മദ്യവിൽപന തുടങ്ങിയിരുന്നത്. ബിവ്റേജസ് ഔട്ട്ലറ്റുകളിൽ ആള്‍ത്തിരക്ക് കൂടുന്നുവെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. തിരക്ക് കുറയ്ക്കാനാണ് സമയം മാറ്റുന്നത്. പാഴ്സലായാണ് വിതരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com