കാസര്‍കോടും ആദ്യ ഡോസ് വാക്‌സിനെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കണ്ണൂരിന് പിന്നാലെ കാസര്‍കോടും ആദ്യ ഡോസ് വാക്‌സിനെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍: കണ്ണൂരിന് പിന്നാലെ കാസര്‍കോടും ആദ്യ ഡോസ് വാക്‌സിനെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കഴിഞ്ഞദിവസമാണ് കണ്ണൂരില്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് കാസര്‍കോടും വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 15 ദിവസത്തിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്ന് കലക്ടര്‍ അറിയിച്ചു.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുക്കാത്തവര്‍ക്ക് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തന്നെ സൗകര്യം ഏര്‍പ്പെടുത്തും. ആന്റിജന്‍ ടെസ്റ്റ് എടുക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുക എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ ജില്ലയില്‍ ടിപിആര്‍ ഉയര്‍ന്ന നിരക്കിലാണ്. പരിശോധനകളുടെ എണ്ണം കുറഞ്ഞത് കൊണ്ടാണ് ടിപിആര്‍ കൂടിയത് എന്നാണ് വിലയിരുത്തല്‍. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com