വില്ലേജ് ഓഫീസര്‍ പ്രതികളുടെ താളത്തിന് തുള്ളി ; മരംമുറിയില്‍ സര്‍ക്കാര്‍ ഉത്തരവ് നിലവിലെ നിയമങ്ങളെ മറികടക്കുന്നതെന്ന് ഹൈക്കോടതി

ഒരു വില്ലേജ് ഓഫീസര്‍ എങ്ങനെയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയെന്ന് കോടതി ചോദിച്ചു
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി : മരംമുറി വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് നിലവിലെ നിയമങ്ങളെ മറികടക്കുന്നതെന്ന് ഹൈക്കോടതി. മരം മുറിക്കാന്‍ പ്രതികള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. രേഖകളില്‍ കൃത്രിമം കാണിച്ചു. വില്ലേജ് ഓഫീസര്‍ പ്രതികളുടെ താളത്തിന് തുള്ളിയെന്നും കോടതി വിമര്‍ശിച്ചു. 

മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിനെ കോടതി നിശിതമായി വിമര്‍ശിച്ചത്. പ്രതികള്‍ക്ക് പൂര്‍ണമായും കീഴടങ്ങിക്കൊണ്ട്, അവര്‍ക്ക് ആവശ്യമായ രേഖകള്‍ വില്ലേജ് ഓഫീസര്‍ നല്‍കിയെന്ന് കോടതി പറഞ്ഞു. 

ഒരു വില്ലേജ് ഓഫീസര്‍ എങ്ങനെയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയെന്ന് കോടതി ചോദിച്ചു. മാത്രമല്ല, പ്രതികള്‍ വിവിധ രേഖകളില്‍ കൃത്രിമം കാട്ടിയാണ് മരംമുറിച്ചുകൊണ്ടു പോകാന്‍ അനുമതി നേടിയത്. ഇതിനും വില്ലേജ് ഓഫീസര്‍ പ്രതികളെ സഹായിച്ചു എന്നും കോടതി ചൂണ്ടിക്കാട്ടി. 

നിയമപരമായ നിയന്ത്രണങ്ങളെ ഇത്തരത്തിലുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ വഴി മറികടക്കുന്നത് അസ്വസ്ഥജനകമെന്നും ഹൈക്കോടതി  ഉത്തരവില്‍ അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com