ഭാര്യ യുവാവിന്റെ വീട്ടില്‍; തര്‍ക്കത്തിനിടെ ഭര്‍ത്താവ് വെടിവച്ചു; കാമുകന്റെതുടയില്‍ പരിക്ക്

ഇയാളുടെ ഭാര്യ യുവാവിനൊപ്പം താമസിച്ചുവരികയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ഭാര്യയ്‌ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ ഭര്‍ത്താവ് വെടിവച്ചു. ചെങ്ങന്നൂരിലാണ് സംഭവം. ഇയാള്‍ താമസിക്കുന്ന വീട്ടിലെത്തിയ ഭര്‍ത്താവ് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. യുവാവിന് തുടയിലാണ് പരിക്കേറ്റത്.

ദമ്പതിമാരുടെ വിവാഹമോചനത്തിനുള്ള നിയമ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കോട്ടയം സ്വദേശിയായ ഭര്‍ത്താവ് ചെങ്ങന്നൂരിലെ യുവാവിന്റെ വീട്ടിലെത്തിയത്. ഇയാളുടെ ഭാര്യ യുവാവിനൊപ്പം താമസിച്ചുവരികയായിരുന്നു.

വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയും യുവാവുമായി വാക്ക് തര്‍ക്കമായി. തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് യുവാവിന് പരിക്കേറ്റത്. യുവാവ് പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തുവന്നത്. എന്നാല്‍ സംഭവത്തില്‍ പരാതി കിട്ടിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com