റോഡ് വികസനത്തിന് ആരാധനാകേന്ദ്രങ്ങൾ മാറ്റാൻ തയ്യാറാകണം: മാർ ജോർജ് ആലഞ്ചേരി 

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു ആലഞ്ചേരി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: റോഡ് വികസനത്തിനായി കപ്പേളകളോ കുരിശടികളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടിവന്നാൽ ക്രൈസ്തവ സഭാ വിഭാഗങ്ങൾ അതിനു തയ്യാറാകണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ചരിത്രപ്രാധാന്യമുള്ളതും കൂടുതൽ വിശ്വാസികൾ എത്തുന്നതുമായ ആരാധനാലയങ്ങളുടെ നിലനിൽപിനെ ബാധിക്കാത്ത വിധം വികസനപദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് ആലഞ്ചേരി ഓർമ്മിപ്പിച്ചു. ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കുമ്പോൾ നഷ്ടപരിഹാരവും പുനരധിവാസവും സമയബന്ധിതമായി ഉറപ്പാക്കണമെന്നും സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുമ്പോഴും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുകൊടുത്ത കൊവ്വൽ അഴിവാതുക്കൾ ക്ഷേത്രഭാരവാഹികളെ ആലഞ്ചേരി അഭിനന്ദിച്ചു. ഇത് മാതൃകയാക്കി നാടിന്റെ ആവശ്യങ്ങളിൽ ക്രൈസ്തവ സമൂഹം ഉദാരമായി സഹായിക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com