അവധി സറണ്ടർ വിലക്ക് ആറ് മാസം കൂടി; നവംബർ 30 വരെ നീട്ടി 

സബോർഡിനേറ്റ് സർവീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അവധി സറണ്ടർ ചെയ്യാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആർജിതാവധി സറണ്ടർ നവംബർ 30 വരെ മരവിപ്പിച്ചു. കോവിഡ് വ്യാപനവും ലോക്ഡൗണും മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഉത്തരവ്. സർവകലാശാലകൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ക്ഷേമ ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ജീവനക്കാർക്കും ഇത് ബാധകമാണ്. 

മേയ് 31നു ശേഷം സറണ്ടർ തുക നൽകുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും അതിനുശേഷവും അനുവദിച്ചിരുന്നില്ല. ഇതു വ്യാപക ആശയക്കുഴപ്പം സൃഷ്ടിച്ചതോടെയാണ് നവംബർ 30 വരെ വിലക്ക് നീട്ടി ധനവകുപ്പ് ഉത്തരവിറക്കിയത്. അതേസമയം സബോർഡിനേറ്റ് സർവീസിലെ ഓഫിസ് അറ്റൻഡന്റുമാർ അടക്കമുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അവധി സറണ്ടർ ചെയ്യാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com