കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പിന് പ്രത്യേക ലോക്കര്‍; സ്വര്‍ണനാണയങ്ങളും രേഖകളും പിടിച്ചെടുത്തു

വായ്പ്പാ തട്ടിപ്പ് കേസില്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തൃശൂര്‍: വായ്പ്പാ തട്ടിപ്പ് കേസില്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. അനധികൃത വായ്പ്പകളുടെ രേഖഖള്‍ സൂക്ഷിക്കാന്‍ ബാങ്കില്‍ പ്രത്യേക ലോക്കര്‍ സംവിധാനം ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. അനധികൃത വായ്പ ഇടപാടുകാരുടെ രേഖകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു.

അനധികൃത വായ്പകളുടെ ആധാരങ്ങളാണ് ഈ ലോക്കറില്‍ സൂക്ഷിച്ചത്. 29 ആധാരങ്ങളാണ് ഇത്തരത്തില്‍ ഉണ്ടായിരുന്നത്. ഉടമകളറിയാതെ ഈ ആധാരങ്ങളിലൂടെയാണു പ്രതികള്‍ വായ്പയെടുത്തു പണം തട്ടിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഈ ലോക്കറുകളില്‍നിന്ന് സ്വര്‍ണനാണയങ്ങള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. അതേക്കുറിച്ചു കൂടുതല്‍ പരിശോധിച്ചു വരികയാണ്. 


കരുവന്നൂര്‍ ബാങ്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ പര്‍ച്ചേസ് നടത്തിയപ്പോള്‍ ലഭിച്ചതാണ് ഈ സ്വര്‍ണനാണയങ്ങള്‍ എന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തല്‍. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളും പ്രതികള്‍ എവിടെയെല്ലാം സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചു വരികയാണ്. നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കണമെങ്കില്‍ പ്രതികളുടെ പേരിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടണം. അതിനുള്ള നടപടികളും സമാന്തരമായി നടക്കുന്നുണ്ടെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com